ചതിക്കുഴിയില്‍ അകപ്പെടാതിരിക്കാന്‍ പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
വിദ്യാര്‍ത്ഥികളും വരുമാനം കുറവുള്ള സാധാരണക്കാരും തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് അറിവില്ലാത്തതും എളുപ്പത്തില്‍ വാഗ്ദാനത്തില്‍ വീണുപോകാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കരുത്. ഒരു കാരണവശാലും മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നല്‍കുകയോ മറ്റുള്ളവരുടെ പണം നിങ്ങളുടെ അക്കൗണ്ടില്‍ സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്നും കുറിപ്പിൽ പറയുന്നു.
സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍ വ്യക്തികളുടെ അറിവോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കുന്ന വാടക ബാങ്ക് അക്കൗണ്ടുകളായ മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണമെന്ന നിര്‍ദേശവുമായി കേരള പൊലീസ്
Advertisement
Advertisement
Advertisement