കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ‘ദി കേരള (ആൾട്ടറേഷൻ ഓഫ് നെയിം) ബിൽ, 2026’ ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്.
ഇതിനുപുറമെ ‘നാഷണൽ കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഭേദഗതി ബിൽ’ ഉൾപ്പെടെ മറ്റ് മൂന്ന് ബില്ലുകളും ലോക്‌സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് നേരത്തെ അംഗീകാരം നൽകിയിരുന്നു.
കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് പിന്നാലെ, ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം ബിൽ രാഷ്ട്രപതി കേരള നിയമസഭയുടെ അഭിപ്രായ രൂപീകരണത്തിനായി അയക്കും. സംസ്ഥാന നിയമസഭ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയ ശേഷം ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ രാഷ്ട്രപതിയുടെ ഔദ്യോഗിക ശുപാർശ തേടും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ കരട് നിർദ്ദേശം നിയമ മന്ത്രാലയത്തിന് കീഴിലുള്ള ലീഗൽ അഫയേഴ്‌സ്, ലെജിസ്ലേറ്റീവ് വകുപ്പുകൾ പരിശോധിച്ച് പൂർണ്ണ പിന്തുണയോടെ അംഗീകരിച്ചു.
സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ചരിത്രപരമായ ബിൽ കേന്ദ്ര സർക്കാർ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും
Advertisement
Advertisement
Advertisement