കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുസരിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സംസ്ഥാനത്ത് വന്ദേമാതരം രണ്ട് വരികൾ മാത്രമേ ആലപിക്കുകയുള്ളൂ എന്നും കൂട്ടിച്ചേർത്തു.
മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി പാടിയത് ഗവർണർ പങ്കെടുത്ത പരിപാടിയായതിനാലാണെന്നും, ചീഫ് സെക്രട്ടറി കേന്ദ്ര നിർദ്ദേശം താഴേക്ക് നൽകിയ ഒരു ഉദ്യോഗസ്ഥൻ മാത്രമാണെന്നും സർക്കാർ നിലപാട് അതല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളി നടത്തിയ അർജുൻ ആയങ്കി പിടിയിലായ സംഭവത്തിലും മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. അർജുൻ ആയങ്കിയെ പോലീസ് പിടികൂടുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു. ഒളിവിലിരുന്ന് പോസ്റ്റിടാനും കുറച്ച് നാൾ ഷോ കാണിക്കാനും ആർക്കും കഴിയും. എന്നാൽ നിയമ സംവിധാനത്തിൽ നിന്ന് അധികനാൾ ഒളിച്ചോടാൻ കഴിയില്ല, കെ. മുരളീധരൻ പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെതിരെ കടുത്ത നിലപാടുമായി മന്ത്രി കെ. മുരളീധരൻ
Advertisement
Advertisement
Advertisement