വി.പി.എൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പോലീസിനെ വെട്ടിക്കാൻ നോക്കിയ പ്രതിയേക്കാൾ സ്മാർട്ടായ പോലീസാണ് ഇവിടെയുള്ളതെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. പോലീസിനെ പേടിച്ച് ഒളിവിൽ കറങ്ങി നടന്നത് അർജുൻ ആയങ്കിയാണെന്നും, കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇയാളെ വലയിലാക്കിയതെന്നും എ.ഡി.ജി.പി വ്യക്തമാക്കി.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുള്ള നിയമപരമായ എല്ലാ സാധ്യതകളും പോലീസ് പരിശോധിച്ച് വരികയാണ്. ഇയാൾക്കെതിരെ നിലവിൽ മറ്റ് നിരവധി ഗുരുതര കേസുകളുണ്ട്. അർജുൻ ആയങ്കി മാത്രമല്ല, പോലീസിനെയും നിയമത്തെയും വെല്ലുവിളിക്കാൻ ഒരു ഗുണ്ടയ്ക്കും ഇനി ധൈര്യമുണ്ടാകരുതെന്ന ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഗുണ്ടകളുടെ പ്രത്യേക പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു. ‘ഓപ്പറേഷൻ ഗ്രിപ്പ്’ വഴി ഈ പട്ടിക കേന്ദ്രീകരിച്ച് വൻ വേട്ടയ്ക്ക് പദ്ധതിയിടുന്നതിനിടെയാണ് ആയങ്കിയുടെ വെല്ലുവിളിയുണ്ടാകുന്നത്. തുടർന്ന് വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച സംസ്ഥാനവ്യാപക പരിശോധനയിൽ പുലർച്ചെയോടെ 100-ലധികം ക്രിമിനലുകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ആയങ്കിയുടെ സഹായികളും മറ്റ് ക്രിമിനൽ സംഘാംഗങ്ങളും ഉൾപ്പെടുന്നു.
സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളികൾ നടത്തുന്നവർക്കെതിരെ എ.ഡി.ജി.പി കടുത്ത മുന്നറിയിപ്പ് നൽകി. റീൽ വഴി ഹീറോ ചമയുന്നവരുടെയും, വാളുകൊണ്ട് കേക്ക് മുറിച്ച് ബർത്ത്‌ഡേ ആഘോഷിച്ച് സോഷ്യൽ മീഡിയയിൽ ഷോ കാണിക്കുന്നവരുടെയും കളി ഇനി നടപ്പില്ല. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് കർശനമായി നിരീക്ഷിക്കും.
ക്രിമിനലുകൾക്ക് സാമ്പത്തിക സഹായവും സംരക്ഷണവും നൽകുന്ന സ്പോൺസർമാർക്കെതിരെയും കർശന നടപടിയുണ്ടാകും.
നിയമം കയ്യിലെടുത്തുകൊണ്ടുള്ള ഒരു ധിക്കാരപരമായ നടപടിയും കേരളത്തിൽ അനുവദിക്കില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, പി. വിജയൻ
Advertisement
Advertisement
Advertisement