ക്രിമിനൽ സംഘങ്ങളെ അടിച്ചമർത്തുന്നതിനായി ആരംഭിച്ച ‘ഓപ്പറേഷൻ ഗ്രിപ്പ്’ പദ്ധതിയുടെ ഭാഗമായി 300 കൊടും കുറ്റവാളികളുടെ കൃത്യമായ പട്ടിക പോലീസ് തയ്യാറാക്കി.
രഹസ്യമായി തുടങ്ങിയ വിവരശേഖരണത്തിനൊടുവിലാണ് സ്പെഷ്യൽ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സംസ്ഥാനവ്യാപകമായി ഈ വൻ വേട്ട പുരോഗമിക്കുന്നത്. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിക്കും.
ഗുണ്ടാ സംഘങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സ്പോൺസർമാരെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഇന്റലിജൻസിന് ലഭിച്ചിരിക്കുന്നത്. എതിരാളികളെ ഭീഷണിപ്പെടുത്താനും വകവരുത്താനും വലിയ തുകയാണ് സ്പോൺസർമാർ ഗുണ്ടാസംഘങ്ങൾക്ക് നൽകുന്നത്. വൈരാഗ്യം തീർക്കാൻ ഗുണ്ടകളെ വിദേശത്തേക്ക് അയച്ച സംഭവങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.
തലസ്ഥാനത്തെ ഗുണ്ടാബന്ധമുള്ളവർ, കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവർ, റൗഡി ലിസ്റ്റിലുള്ളവർ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസ് മിന്നൽ പരിശോധന തുടരുകയാണ്. അർജുൻ ആയങ്കി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി ഇതിനകം 21 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുണ്ടാസംഘങ്ങളുമായി ബന്ധം പുലർത്തുന്നവരും സാമ്പത്തിക സഹായം നൽകുന്നവരും പോലീസ് നിരീക്ഷണത്തിലാണ്.
ഓപ്പറേഷൻ ഗ്രീപ്പ് : സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കേരള പോലീസ്
Advertisement
Advertisement
Advertisement