breaking news New

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കോട്ടയം : സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നടക്കാനിരുന്ന മുഴുവൻ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾക്കും ഈ തീരുമാനം ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയും യാത്രാബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചത്.

മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. തീയതി സംബന്ധിച്ച വിവരങ്ങൾക്കും മറ്റ് ഔദ്യോഗിക അറിയിപ്പുകൾക്കുമായി വിദ്യാർത്ഥികൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ശ്രദ്ധിക്കണമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t