breaking news New

യുഡിഎഫ് സർക്കാർ 100-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് ജനപക്ഷത്ത് നിൽക്കുന്ന ഭരണകൂടമായി മാറിക്കഴിഞ്ഞുവെന്ന് മന്ത്രി സി.പി. ജോൺ

കേരളത്തിലേക്ക് വലിയ തോതിലുള്ള നിക്ഷേപങ്ങൾ എത്തിക്കാനും യുവാക്കൾക്ക് തൊഴിൽ തേടി നാടുവിടേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

ബംഗളൂരു അപകടത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാർക്ക് മതിയായ വിശ്രമം ലഭിക്കുന്നില്ലെന്ന പരാതികൾ തനിക്കും ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിനായി കാത്തുനിൽക്കാതെ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

മുതലപ്പുഴിയിൽ കാണാതായ കുടുംബത്തെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. കുടുംബത്തിന്റെ വേദനയും പ്രതിഷേധവും സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും അവരുടെ പ്രതികരണങ്ങളിൽ സർക്കാരിന് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആറന്മുളയിൽ നടന്ന വാഹനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അത് വെറും മോഡിഫിക്കേഷൻ മാത്രമല്ലെന്നും സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കേണ്ടതെന്നും സി.പി. ജോൺ അഭിപ്രായപ്പെട്ടു.

എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ളവരുടെ ആവശ്യത്തെ തുടർന്നാണ് ബന്ധപ്പെട്ടവർ സ്ഥലത്തെത്തിയതെന്നും, നിലവിലെ സസ്പെൻഷൻ ഒരു മുന്നറിയിപ്പായി കാണണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t