ഓണക്കാലമടുത്തിരിക്കെ കേരളത്തില്‍ എല്‍പിജി സിലിണ്ടറുകള്‍ക്ക് കടുത്ത ക്ഷാമം നേരിടാന്‍ ഇത് കാരണമാകുമെന്ന ഭീതിയിലാണ് ഉപഭോക്താക്കള്‍.
പുതിയ രീതി അനുസരിച്ച്, ബുക്കിങ് നടത്തി 48 മണിക്കൂറിനകം വിതരണം നടന്നില്ലെങ്കില്‍ എണ്ണക്കമ്പനികള്‍ തന്നെ ആ ബുക്കിങ് നേരിട്ട് റദ്ദാക്കുകയാണ്. കേരളത്തില്‍ പ്രതിദിനം മൂവായിരത്തോളം ബുക്കിങ്ങുകള്‍ ഇത്തരത്തില്‍ റദ്ദാക്കപ്പെടുന്നുണ്ടെന്നാണ് വിതരണ ഏജന്‍സികളുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ബുക്കിങ് റദ്ദാക്കപ്പെട്ട വിവരം അറിയാതെ ദിവസങ്ങളോളം കാത്തിരിക്കുന്ന ഉപയോക്താക്കള്‍, സിലിണ്ടര്‍ വൈകുന്നതിനെച്ചൊല്ലി വിതരണക്കാരുമായും ഏജന്‍സി ഓഫീസുകളിലും തര്‍ക്കത്തിലേര്‍പ്പെടുന്നത് പതിവായിട്ടുണ്ട്. ബിപിസിഎല്ലിന് (BPCL) കീഴിലുള്ള നാനൂറോളം ഏജന്‍സികളിലാണ് ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
കനത്ത കാലവര്‍ഷവും പ്രളയക്കെടുതിയും കാരണം എല്ലാ ഉപഭോക്താക്കള്‍ക്കും രണ്ടു ദിവസത്തിനകം സിലിണ്ടര്‍ വിതരണം പൂര്‍ത്തിയാക്കുക അസാധ്യമാണെന്ന് ഏജന്‍സി ഉടമകള്‍ വ്യക്തമാക്കുന്നു.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഇതുസംബന്ധിച്ച് രേഖാമൂലമുള്ള ഉത്തരവുകളൊന്നും നിലവിലില്ല. കമ്പനി അധികൃതരും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഒരിക്കല്‍ ബുക്കിങ് റദ്ദാക്കപ്പെട്ടാല്‍ ദിവസങ്ങളോളം കാത്തിരുന്ന ശേഷമേ ഉപയോക്താവിന് വീണ്ടും ബുക്ക് ചെയ്യാനാകൂ എന്നത് ഓണക്കാലത്ത് പല വീടുകളിലും അടുപ്പ് പുകയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേക്കാം.
പാചകവാതക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് രണ്ടു ദിവസത്തിനുള്ളില്‍ ഏജന്‍സികള്‍ വിതരണം ചെയ്തില്ലെങ്കില്‍ ബുക്കിങ് എണ്ണ കമ്പനികൾ റദ്ദാക്കുന്ന പുതിയ സംവിധാനം ഉപയോക്താക്കളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു
Advertisement
Advertisement
Advertisement