മൂന്ന് രാജ്യങ്ങളും ചേർന്ന് ഒപ്പുവെച്ച ഈ കരാറിന് ‘മക്ക സംയുക്ത പ്രതിരോധ കരാർ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച സൗദിയിൽ നടന്ന
യോഗത്തിൽ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമാണ് കരാറിൽ ഒപ്പിട്ടത്.
അതേസമയം, സൗദി-പാകിസ്ഥാൻ-തുർക്കി പ്രതിരോധ കരാറിൽ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തി. സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ അറിയിച്ചു.
പ്രതിരോധ മേഖലയിൽ മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുതിയ കരാർ. കരാറിലെ വ്യവസ്ഥകൾ അനുസരിച്ച് ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ സുപ്രധാനമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു : നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ ...
Advertisement
Advertisement
Advertisement