ഇനിമുതൽ വാണിജ്യ ബാങ്കുകൾ (Commercial Banks) വഴി മാത്രമായിരിക്കും പെൻഷൻ തുക ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. പെൻഷൻ വിതരണ പ്രക്രിയ പൂർണ്ണമായും ബാങ്കിങ് ശൃംഖലയിലേക്ക് മാറ്റാനാണ് സർക്കാറിന്റെ തീരുമാനം.
അതേസമയം, കിടപ്പുരോഗികൾക്കും നേരിട്ട് തുക കൈപ്പറ്റേണ്ടത് അനിവാര്യമായ പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ഗുണഭോക്താക്കൾക്കും മാത്രം നേരിട്ടുള്ള (Home delivery) പെൻഷൻ വിതരണം തുടരും. പല സഹകരണ സംഘങ്ങളും പെൻഷൻ വിതരണത്തിന്റെയും തിരിച്ചടവിന്റെയും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ നൽകി വരുന്ന അധിക ചെലവ് ഒഴിവാക്കുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ (KSSPL) ശിപാർശയും കത്തും വിശദമായി പരിശോധിച്ച ശേഷമാണ് ധനവകുപ്പ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ പൂർണ്ണമായും ഒഴിവാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി
Advertisement
Advertisement
Advertisement