breaking news New

അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നിർണായക വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു

സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് വ്യാപാകമായി അനധികൃത അവയവക്കച്ചവടം നടക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് 2010-ലെ വ്യവസ്ഥകൾ പരിഷ്കരിക്കാനാണ് തീരുമാനം.

കെ-സോട്ടോ ഇതുസംബന്ധിച്ച പുതിയ കരട് മാർഗ്ഗരേഖ ആശുപത്രികൾക്ക് കൈമാറി. സ്ത്രീകളെയും നിർധനരായ ആളുകളെയും ലക്ഷ്യമിട്ടുള്ള സാമ്പത്തിക ചൂഷണങ്ങൾ പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉപാധികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബന്ധുക്കളല്ലാത്തവർ തമ്മിലുള്ള അവയവദാനത്തിന് പോലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് ഇനിമുതൽ നിർബന്ധമാണ്. ദാതാവ് ദിവസവേതനക്കാരനല്ലെങ്കിൽ തൊഴിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ ദാതാവിന്റെയും ഭർത്താവിന്റെയും ഒരു വർഷത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കണം. ദാതാവ് സ്ത്രീയാണെങ്കിൽ അച്ഛൻ, അമ്മ, മക്കൾ, ഭർത്താവ് തുടങ്ങിയ അടുത്ത ബന്ധുക്കളുടെ സമ്മതം വേണം. മറ്റൊരാൾക്ക് അവയവം നൽകാനുണ്ടായ സാഹചര്യം വ്യക്തമാക്കുകയും വേണം.

ബന്ധം തെളിയിക്കുന്നതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളോ എം.എൽ.എ, എം.പി എന്നിവരുടെ ശുപാർശക്കത്തുകളോ ഇനി സ്വീകരിക്കില്ല. ഔദ്യോഗിക രേഖകൾ തന്നെ സമർപ്പിക്കേണ്ടതുണ്ട്. ദാതാവിന്റെയും സാക്ഷികളുടെയും സമ്മതമൊഴികൾ വീഡിയോയിൽ ചിത്രീകരിക്കും. കൃത്യമായ മാനസിക പരിശോധന നടത്തി മാനസികാരോഗ്യവും സമ്മതവും ഉറപ്പുവരുത്തുന്നതിനൊപ്പം ദാതാവിന്റെ ദീർഘകാല ആരോഗ്യപരിചരണത്തിനായി ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കണം. ആശുപത്രി പ്രതിനിധികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയ ശേഷം പുതുക്കിയ അന്തിമ മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t