ഇന്ന് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കി. ശക്തമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമുള്ള മുന്നറിയിപ്പുള്ളത്, മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടാണ്. എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരും.
മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. വടക്കന്‍ കേരളത്തില്‍ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചു. കോട്ടയം താലൂക്കിലും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളതീരത്തു നിന്ന് കടലില്‍പോകുന്നതിന് വിലക്കുണ്ട്. വരുന്ന ആഴ്ചയിലും സംസ്ഥാനത്ത് മഴ കിട്ടിയേക്കും. ചൈന കടലില്‍ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണ്. മഴക്കൊപ്പം കള്ളക്കടല്‍ ജാഗ്രത നിര്‍ദേശവും ഉണ്ട്. തിരുവനന്തപുരം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ 1.1 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം മഴ ഭാഗികമായി മാറി നിന്നതോടെ കോട്ടയത്ത് മഴക്കെടുതിയില്‍ വലയുന്നവര്‍ക്ക് നേരിയ ആശ്വാസം. മീനച്ചിലാറിലെ ജലനിരപ്പ് പാലായില്‍ പത്ത് അടിയായി താഴ്ന്നു. അതേസമയം കോട്ടയം നഗരത്തോട് ചേര്‍ന്നുള്ള പഞ്ചായത്തുകളില്‍ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. തിരുവാര്‍പ്പ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം അല്പം കുറഞ്ഞു. എന്നാല്‍ കുമരകത്ത് വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ച മഴ മാറി നിന്നാല്‍ മാത്രമേ വീടുകളില്‍ നിന്ന് വെള്ളം ഒഴുകി പോവുകയുള്ളൂ. കോട്ടയം താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് !!
Advertisement
Advertisement
Advertisement