breaking news New

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം

തമിഴ്നാടിന്റെ പ്രഖ്യാപനത്തില്‍ സംസ്ഥാനം ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി.

ഒരു കാരണവശാലും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ല. ജനങ്ങളുടെയും ഡാമിന്റെയും സുരക്ഷയ്ക്കാണ് കേരളം പ്രഥമ പരിഗണന നല്‍കുന്നതെന്നും ജലനിരപ്പ് 142 അടി എന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം ചൂണ്ടിക്കാട്ടി തമിഴ്നാടിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുന്നതിനൊപ്പം പ്രഖ്യാപനത്തിനെതിരെ കോടതിയെ സമീപിക്കുന്നതടക്കമുള്ള നിയമനടപടികളും കേരളത്തിന്റെ സജീവ പരിഗണനയിലാണ്.

നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദീര്‍ഘകാല ജലസുരക്ഷ മുന്‍നിര്‍ത്തി ആനമലയാര്‍, നല്ലൂര്‍ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കല്‍, ഗോദാവരി-കാവേരി നദീബന്ധന പദ്ധതി എന്നിവ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കുമെന്നും പ്രഖ്യാപനമുണ്ട്. മേഘദാതു പദ്ധതി ഉള്‍പ്പെടെയുള്ളവയെ എതിര്‍ത്തുകൊണ്ട് തമിഴ്നാടിന്റെ ജലാവകാശങ്ങളും കര്‍ഷകരുടെ ക്ഷേമവും പൂര്‍ണ്ണമായും സംരക്ഷിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പറയുന്നു.

എന്നാൽ ഒരു കാരണവശാലും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t