പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ രാജ്യസഭയിൽ സംസാരിക്കവേയാണ് പ്രതിദിനം ശരാശരി 493 പേരും, മണിക്കൂറിൽ 20 പേരും റോഡിൽ കൊല്ലപ്പെടുന്നുണ്ടെന്ന വസ്തുത മന്ത്രി സ്ഥിരീകരിച്ചത്.
അമിതവേഗത (ഏകദേശം 70%-ത്തിലധികം അപകടങ്ങൾക്ക് കാരണം), റോഡുകളുടെ നിർമ്മാണത്തിലെ അപാകതകൾ, ട്രാഫിക് നിയമലംഘനങ്ങൾ എന്നിവയാണ് പ്രധാന വില്ലന്മാരാകുന്നത്. റോഡപകടങ്ങൾ മൂലം ഇന്ത്യയുടെ ജി.ഡി.പിയിൽ ഓരോ വർഷവും 3.14% മുതൽ 5% വരെ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായാണ് വേൾഡ് ബാങ്ക് കണക്കാക്കുന്നത്. മരിക്കുന്നവരിൽ ഭൂരിഭാഗവും 18-നും 45-നും ഇടയിൽ പ്രായമുള്ള യുവാക്കളാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
പരിക്കേൽക്കുന്നവരിലും മരിക്കുന്നവരിലും പകുതിയിലധികവും കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരുമാണ്. ഡി.എം.കെ എം.പി പി.വിൽസണിന്റെ ചോദ്യത്തിന് മറുപടിയായി, ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കാൻ പൂർണ്ണമായും സാറ്റലൈറ്റ് അധിഷ്ഠിത ടോളിംഗ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ, യു.പി.ഐ (UPI) അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തടസ്സമില്ലാത്ത യാത്രാ സൗകര്യത്തിന് ടോൾ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ റോഡപകടങ്ങളിൽപ്പെട്ട് പ്രതിവർഷം 1.8 ലക്ഷത്തോളം പേരുടെ ജീവൻ പൊലിയുന്നുവെന്ന നടുക്കുന്ന കണക്കുകൾ പാർലമെന്റിൽ വെളിപ്പെടുത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി !!
Advertisement
Advertisement
Advertisement