ന്യൂഡൽഹി : നോയിഡ സെക്ടര്‍ 82-ലെ കേന്ദ്രീയ വിഹാര്‍ മേഖലയിലുള്ള ഫ്‌ലാറ്റിലാണ് അദ്ദേഹത്തെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
സ്വന്തം വീട്ടിലേക്ക് പോയിരുന്ന ഭാര്യ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഫ്‌ലാറ്റ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ ഇവര്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ സഹായത്തോടെ വാതില്‍ തുറന്ന് അകത്തുകയറുകയായിരുന്നു. തുടര്‍ന്നാണ് ഗൗതമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തെത്തിയ ഫോറന്‍സിക് സംഘവും പ്രാദേശിക പോലീസും തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. ഫ്‌ലാറ്റില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വായ്പകളെക്കുറിച്ചും പരാമര്‍ശമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കത്തിലെ വിവരങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
ലോക്സഭാ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ ഗൗരവ് ഗൗതമിനെ (48) സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി !!
Advertisement
Advertisement
Advertisement