breaking news New

അടുത്ത പണി : കനത്ത മഴക്കെടുതികൾക്ക് പിന്നാലെ സംസ്ഥാനത്ത് ഇൻഫ്ലുവൻസ, H1N1 രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് !!

കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 302 പേർക്കാണ് ഇൻഫ്ലുവൻസ ബാധിച്ചത്. ചൊവ്വാഴ്ച മാത്രം 115 പേർ ചികിത്സ തേടിയപ്പോൾ നാല് ദിവസത്തിനിടെ 3 മരണവും റിപ്പോർട്ട് ചെയ്തു.

ജൂലൈ മാസത്തിൽ മാത്രം 2,899 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 31 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 70 മരണങ്ങളാണ് ഇൻഫ്ലുവൻസ മൂലം റിപ്പോർട്ട് ചെയ്തത്. ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെടുന്ന H1N1 ബാധിച്ച് ജൂലൈ വരെ 2,771 കേസുകളും 42 മരണങ്ങളും രേഖപ്പെടുത്തി.

മുൻവർഷങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ നിരക്ക് ഉയർന്നു നിൽക്കുകയാണ്. എറണാകുളം ജില്ലയിലാണ് രോഗബാധ കൂടുതൽ. തിരുവനന്തപുരം, കോഴിക്കോട് നഗരമേഖലകളിലും കേസുകൾ വൻതോതിൽ വർദ്ധിക്കുന്നുണ്ട്. മഴക്കാലത്തെ അന്തരീക്ഷ ഈർപ്പവും കാലാവസ്ഥാ വ്യതിയാനവും വൈറസ് അന്തരീക്ഷത്തിൽ കൂടുതൽ സമയം തങ്ങിനിൽക്കാൻ കാരണമാകുന്നു. ജാഗ്രത പാലിക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t