breaking news New

കാപ്ച പരിശോധനയുടെ മറവില്‍ വിവിധ വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍ സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്

'ക്ലിക് ഫിക്സ്' എന്ന പേരില്‍ വ്യാജ കാപ്ചകള്‍ നിര്‍മ്മിച്ച് ഉപയോക്താക്കളെ കെണിയില്‍ വീഴ്ത്തുകയാണ് തട്ടിപ്പുകാരുടെ രീതി. വ്യാജ കാപ്ചകളിലൂടെ ആളുകളെ ആകര്‍ഷിച്ച ശേഷം അവരുടെ കമ്പ്യൂട്ടറുകളും ഫോണുകളും ഹാക്ക് ചെയ്താണ് ഈ തട്ടിപ്പ് നടത്തുന്നത്.

വ്യാജ കാപ്ച കെണിയില്‍ കുടുങ്ങുന്നവരുടെ സിസ്റ്റം ഹാക്ക് ചെയ്യുന്നതോടെ ബാങ്കിങ് പാസ്വേഡുകള്‍, ഇ-മെയില്‍ അക്കൗണ്ടുകള്‍, ബ്രൗസറുകളില്‍ സേവ് ചെയ്തിരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍ എന്നിവ തട്ടിപ്പുകാര്‍ കൈക്കലാക്കും. തുടര്‍ന്ന് ഈ അക്കൗണ്ടുകള്‍ ലോക്ക് ചെയ്യുകയും അവ വീണ്ടെടുക്കാന്‍ തട്ടിപ്പുകാര്‍ ഉപയോക്താക്കളില്‍ നിന്ന് വന്‍ തുക ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.

അംഗീകൃതമായ ഒരു വെബ്സൈറ്റും കാപ്ച പരിശോധനയുടെ ഭാഗമായി ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ പുതിയ സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ആവശ്യപ്പെടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിപ്പില്‍ കുടുങ്ങിയതായി ചെറിയ സംശയം തോന്നിയാല്‍ പോലും ഉടന്‍ തന്നെ കമ്പ്യൂട്ടറിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കണം. തട്ടിപ്പിന് ഇരയായവര്‍ ഉപകരണം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി അടുത്തുള്ള സൈബര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t