breaking news New

എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച വേതനവര്‍ദ്ധനവ് ഈ സര്‍ക്കാര്‍ നടപ്പാക്കാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 4000 ത്തോളം റേഷന്‍ കടകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ !!

പത്ത് ക്വിന്റല്‍ വില്‍ക്കുന്ന റേഷന്‍ വ്യാപാരികള്‍ക്ക് 11,700 രൂപയാണ് ലഭിക്കുക.

15 ക്വിന്റല്‍ വില്‍ക്കുന്നവര്‍ക്ക് 13,050 രൂപയാണ്. ഇത് ഉയര്‍ത്തണം എന്ന ആവശ്യം പരിഗണിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു മൂന്നംഗ സമിതിയെ നിയോഗിക്കുകയും കമ്മീഷന്‍ റേഷന്‍ വ്യാപാരികള്‍ക്ക് 3500 രൂപ കൂട്ടി നല്‍കണം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനുവേണ്ടി പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ അവഗണിച്ച മട്ടാണ്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിവില്‍ സപ്ലൈസ് അസോസിയേഷന്‍ മന്ത്രി അനൂപ് ജേക്കബിനെ കണ്ട് ആവശ്യങ്ങള്‍ അറിയിച്ചിട്ടും ഫലമുണ്ടായില്ല. മുന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ തീരുമാനത്തിനനുസരിച്ചുള്ള നടപടിയെങ്കിലും ഉണ്ടാകണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t