breaking news New

ഇ-കെവൈസി പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് ഓഗസ്റ്റ് 16 മുതല്‍ ഗാര്‍ഹിക നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കില്ല

ഓഗസ്റ്റ് 15നകം ഇ-കെവൈസി പൂര്‍ത്തിയാക്കത്തവര്‍ക്ക് ഗാര്‍ഹിക നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കില്ലെന്നാണ് അറിയിപ്പിലുള്ളത്. ഇന്ത്യന്‍, എച്ച്പി, ഭാരത് തുടങ്ങി എല്ലാ കമ്പനികളും ഇതിലുള്‍പ്പെടും.

2024ലാണ് ഗ്യാസ് സിലിണ്ടര്‍ ലഭിക്കാന്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാലിത് നിര്‍ബന്ധമല്ലാതിരുന്നതിനാല്‍ ബഹുഭൂരിപക്ഷവും ഇകെവൈസി ചെയ്തിരുന്നില്ല. നിലവില്‍ ഇകെവൈസി പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് സബ്സിഡി ലഭിക്കുന്നത്. കണക്ഷന്‍ ഉടമ മരിച്ചെങ്കില്‍ ഉടമസ്ഥാവകാശം മാറ്റി പ്രകിയ പൂർത്തീകരിക്കാൻ സമയം വേണ്ടി വരും. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെയാണ് സമയപരിധി നിശ്ചയിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t