breaking news New

തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഏഴാം തീയതി വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ചില മേഖലകളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തമായ മഴ ലഭിക്കാം. മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കും സാധ്യത. ഇന്ന് തീരപ്രദേശത്ത് 40 മുതല്‍ 50 കിലോീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അടക്കം അവധി പ്രഖ്യാപിച്ചു.

അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. വെള്ളക്കെട്ടുള്ള റോഡിലൂടെ യാത്ര ചെയ്യാനോ കരകവിഞ്ഞൊഴുകുന്ന നദികള്‍ മുറിച്ചു കടക്കാനോ ശ്രമിക്കരുത്. അടുത്ത ദിവസങ്ങളില്‍ മഴയുടെ തീവ്രതയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി ശ്രദ്ധിക്കണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t