breaking news New

സംസ്ഥാനത്തുണ്ടായ ശക്തമായ മഴയിൽ കെഎസ്ഇബിയുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻനാശനഷ്ടം !!

ഇന്ന് വൈകിട്ട് 4 മണി വരെയുള്ള കണക്കനുസരിച്ച് 2892 ട്രാന്‍‍സ്ഫോര്‍‍മറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 233 ട്രാന്‍സ്ഫോര്‍‍മറുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. 349 ഹൈ ടെന്‍‍ഷന്‍ പോസ്റ്റുകളും 2599 ലോ ടെന്‍‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു.

കൂടാതെ, 248 ഇടങ്ങളില്‍ ഹൈ ടെന്‍‍ഷന്‍ ലൈനും 7212 ഇടങ്ങളില്‍ ലോ ടെന്‍‍ഷന്‍ ലൈനും പൊട്ടിവീണു.

പ്രാഥമിക വിലയിരുത്തലുകള്‍ അനുസരിച്ച് 25.43 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

63676 ഉപഭോക്താക്കള്‍‍ക്ക് ഇനിയും വൈദ്യതിബന്ധം നല്‍കാനുണ്ട്. വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനുള്ള ഊര്‍‍ജ്ജിതശ്രമം സംസ്ഥാന വ്യാപകമായി നടത്തിവരുന്നുവെന്നും കെഎസ്ഇബി വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t