breaking news New

റോഡുകൾ നിർമ്മിക്കുന്നയിടങ്ങളിലെല്ലാം കാൽനടയാത്രക്കാർക്കായി കൈയേറ്റങ്ങളില്ലാത്ത പ്രത്യേക പാത വിഭജിച്ച് നൽകണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീം കോടതി

ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ഈ പ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

നടപ്പാതകൾ കയ്യേറുന്നില്ലെന്നും അവ മോട്ടോർ വാഹനങ്ങൾ ഓടുന്ന പാതയിൽ നിന്ന് കൃത്യമായി വേർതിരിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിനോട് കോടതി ആവശ്യപ്പെട്ടു. വലിയ തുക മുടക്കിയുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിലും ഒരു കയർ കെട്ടിയെങ്കിലും കാൽനടയാത്രക്കാരുടെ വഴി വേർതിരിച്ച് നൽകണമെന്ന് കോടതി വ്യക്തമാക്കി.

മോട്ടോർ വാഹനങ്ങളെ ഭയക്കാതെ സുരക്ഷിതമായി നടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം കാൽനടയാത്രക്കാർക്ക് ഉണ്ടാകണം. ഇതിനായുള്ള നിർദേശങ്ങൾ അധികാരികൾക്ക് നൽകാൻ സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ച കോടതി കേസ് കൂടുതൽ വാദത്തിനായി മാറ്റിവെച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t