breaking news New

മുഖ്യമന്ത്രി വി ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ആരോപണവുമായി പ്രതിപക്ഷം

വ്യക്തിപരമായ ആവശ്യത്തിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്നാണ് വിമര്‍ശനം. രണ്ടുതവണ വ്യക്തിപരമായ ആവശ്യത്തിന് ഹെലികോപ്റ്റര്‍ പറത്തിയെന്ന് മുന്‍ മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് ഔദ്യോഗിക ആവശ്യത്തിനോ പ്രളയദുരിതാശ്വസത്തിനോ അല്ലെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി. ഹെലികോപ്റ്ററില്‍ യു ടേണ്‍ അടിച്ചുവെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടിയും പരിഹസിച്ചു. ഇന്നലെ മുഖ്യമന്ത്രി കൊച്ചിയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയിലാണ് വിവാദം ഉണ്ടായത്. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t