breaking news New

ഇറാന് മേൽ അതിശക്തമായ പുതിയ ബോംബാക്രമണങ്ങൾക്ക് ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് !!

ഇറാനെ കീഴടങ്ങാൻ നിർബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സൈനിക ആക്രമണത്തിന് ട്രംപ് സൈന്യത്തിന് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ആണ് റിപ്പോർട്ട്.

മേരിലാൻഡിലെ ക്യാമ്പ് ഡേവിഡിൽ നടന്ന കാബിനറ്റ് യോഗത്തിലാണ് ട്രംപ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്. “ഞങ്ങൾ അവരെ വളരെ ശക്തമായി ആക്രമിക്കും. ഇനി ഇത് താങ്ങാൻ കഴിയില്ലെന്ന് അവർ പറയുന്ന ഒരു ഘട്ടം എത്തും… നമുക്ക് വിജയിക്കണം, അത്രമാത്രം,” ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഇറാൻ കളവുകൾ പറയുകയും കാര്യങ്ങൾ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നതിനാൽ അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ ഊർജ്ജ മേഖലകളെയും എണ്ണ ശുദ്ധീകരണ ശാലകളെയും ലക്ഷ്യമിട്ട് യു.എസും ഇസ്രായേലും ചേർന്ന് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും കടുത്ത ആക്രമണ പരമ്പരയ്ക്കാണ് പദ്ധതിയിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. താൽക്കാലികമായി നിർത്തിവെച്ച ആക്രമണങ്ങൾ ഇസ്രായേൽ പുനരാരംഭിക്കുന്നതിന്റെ സൂചന കൂടിയാണിത്.

അന്താരാഷ്ട്ര സാമ്പത്തിക വിപണികളെ ബാധിക്കാതിരിക്കാൻ തിങ്കളാഴ്ച വിപണി തുറക്കുന്നതിന് മുൻപ് ആക്രമണം പൂർത്തിയാക്കാൻ ആലോചനയുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ട്രംപിന്റെ ഭരണത്തിൻ കീഴിൽ ഇറാൻ അണുബോംബ് സ്വന്തമാക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി.

ഫെബ്രുവരി 28-ന് ആരംഭിച്ച യു.എസ്-ഇറാൻ യുദ്ധം ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ആഗോള എണ്ണ-വാതക വിതരണത്തെയും കപ്പൽ ഗതാഗതത്തെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t