breaking news New

താൽക്കാലിക പി.എച്ച്.ഐ നിയമന കാലാവധി വീണ്ടും നീട്ടി ; പി.എസ്.സി റാങ്ക് ഹോൾഡർമാർ പ്രതിഷേധത്തിൽ

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ 505 താൽക്കാലിക പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികകളിലെ നിയമനങ്ങളുടെ കാലാവധി 2026 ജൂൺ 26-ന് അവസാനിച്ചിരുന്നു.

അതേസമയം, LSGD Public Health Inspector Grade II (Cat. No. 619/2024) പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ, താൽക്കാലിക നിയമനങ്ങൾ അവസാനിപ്പിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് സ്ഥിര നിയമനം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു റാങ്ക് ഹോൾഡർമാർ.

എന്നാൽ, സർക്കാർ താൽക്കാലിക നിയമനങ്ങളുടെ കാലാവധി വീണ്ടും 2026 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചതോടെ റാങ്ക് ഹോൾഡർമാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിരിക്കെ താൽക്കാലിക നിയമനങ്ങൾ വീണ്ടും വീണ്ടും ദീർഘിപ്പിക്കുന്നത് ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ നിയമനസാധ്യതയെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണെന്ന് റാങ്ക് ഹോൾഡർമാർ ആരോപിച്ചു.

പി.എസ്.സി മുഖേന അർഹരായ ഉദ്യോഗാർഥികൾക്ക് ഉടൻ നിയമനം നൽകുകയും താൽക്കാലിക നിയമനങ്ങൾ അവസാനിപ്പിക്കുകയും ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t