breaking news New

ഗുരുതര വീഴ്ച : തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വാർഡിൽ നിന്ന് നാർക്കോട്ടിക് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ മോഷണം പോയി !!

സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫാർമസിയിൽനിന്ന് എത്തിച്ച മരുന്ന് നഴ്‌സുമാ‌ർ വാർഡിൽ വിതരണം ചെയ്യുന്നതിനിടെയാണ് മോഷണം നടന്നത്.

14-ാം വാർഡിൽ ശനിയാഴ്‌‌ച പുലർച്ചെയാണ് മോഷണം നടന്നത്. മോഷ്‌ടിച്ച മരുന്നുകളുടെ അളവ് ലഭ്യമായിട്ടില്ല. ഇവയിൽ ഉറക്കഗുളികകളും വിഷാദത്തിനും ഉത്‌കണ്ഠയ്‌ക്കും കഴിക്കുന്ന മരുന്നുകളും ഉൾപ്പെടുന്നു. അതീവസുരക്ഷയിൽ ഡബിൾ ലോക്കറിൽ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയതെന്നാണ് വിവരം.
മോഷണം പോയ മരുന്നുകൾ നർക്കോട്ടിക്‌സ് വിഭാഗത്തിൽപ്പെടുന്നവയായതിനാൽ ഡോക്‌ടറുടെ നിർദേശമില്ലാതെ ഇതുപയോഗിച്ചാൽ ഗുരുതര പ്രത്യാഘാ‌തങ്ങളുണ്ടാകും.

ആശുപത്രി സെക്യൂരിറ്റി ഓഫീസറാണ് പോലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ സുരക്ഷാവിഴ്‌ചയുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

മോഷ്‌ടാവിനെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t