breaking news New

സർക്കാർ ആശുപത്രി പരിസരങ്ങളിൽ നടത്തുന്ന പൊതിച്ചോറ് വിതരണത്തിനെതിരെ വീണ്ടും കടുത്ത നിലപാടുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ

ആശുപത്രികൾക്ക് ഉള്ളിൽ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും അത് തടയുമെന്നും മന്ത്രി വ്യക്തമാക്കി.

യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണിതെന്നും കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രമേ ആശുപത്രിക്കുള്ളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാവൂ എന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് സന്നദ്ധ സംഘടനകളുമായി ഉടൻ തന്നെ ചർച്ച നടത്തും. രാഷ്ട്രീയ സ്വഭാവമുള്ള പ്രവർത്തനം ആശുപത്രി പരിസരങ്ങളിൽ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ ആവർത്തിച്ചു വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t