breaking news New

വി.ഡി. സതീശൻ സർക്കാർ 61 ദിവസം പിന്നിട്ടപ്പോൾ കോൺഗ്രസ്സിലെ ഗ്രൂപ്പ് രാഷ്‌ട്രീയവും , തമ്മിൽത്തല്ലും കൂടുതൽ ശക്തിപ്പെടുന്നു

മുഖ്യമന്ത്രി സതീശൻ ചെയ്യുന്നതും പറയുന്നതുമെല്ലാം വിവാദമായിക്കൊണ്ടിരിക്കുകയാണ്. പാർട്ടിയിൽ നിന്നാണ് ഏറ്റവും എതിർപ്പുകൾ എന്നറിയാവുന്ന മുഖ്യമന്ത്രി ആരേയും വിശ്വാസത്തിലെടുക്കാൻ തയ്യാറല്ല.

ഏറ്റവും പുതിയ വിവാദത്തിൽ കെഎസ് യു നേതാക്കളിൽ നിന്ന് കർശന വിമർശനം നേരിട്ട സാഹചര്യത്തിൽ, അതിനു പിന്നിൽ പഴയ കെഎസ് യു നേതാക്കൾ, പ്രത്യേകിച്ച് കെ.സി. വേണുഗോപൽ ഉണ്ടെന്ന ആക്ഷേപം ശക്തമാണ്. ഇതിനെ തുടർന്നാണ് പാർട്ടിയിൽ പരസ്യമായി പ്രസ്താവനയും മറുപടിയും നൽകുന്നത് വിലക്കിക്കൊണ്ട് കെപിസിസി പ്രസ്താവന ഇറക്കിയിരിക്കുന്നത്. വിഷയത്തിൽ എഐസിസിയുടെ ഇടപെടൽ ഉണ്ടെന്നാണ് സൂചനകൾ. ഇത് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്ന് വിരൽ ചൂണ്ടുന്നു.

പാർട്ടിയും സർക്കാരും തമ്മിൽ മികച്ച സഹകരണം ഉറപ്പാക്കുന്നുവെന്ന ധാരണ പരത്താനാണ് ഈ പുതിയ ഇടപെടൽ. എന്നാൽ അത് പാർട്ടിയുടെ ദൽഹിയിൽ നിന്നുള്ള ഇടപെടലാകുമ്പോഴാണ് കേരളത്തിൽ സതീശൻ സർക്കാരിനെതിരേയുള്ള പാർട്ടിയിലെ ഗ്രൂപ്പുകളുടെ ആസൂത്രണത്തിന്റെ ആഴം വ്യക്തമാകുന്നത്. ഇതെല്ലാം വി.ഡി. സതീശന്റെ സർക്കാരിന്റെ ഭാവിയും ഭരണവും അപകടത്തിൽ ആക്കിയേക്കാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t