കോട്ടയം : പുതുപ്പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനയും പരിപാടികളും നടക്കും. അനുസ്മരണ സമ്മേളനം കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വിഡി സതീശന്‍ ഉച്ചയോടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തും.
ഏറെ നാളുകള്‍ക്കു ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ സാഹചര്യത്തിലാണ് പ്രിയ നേതാവിന്റെ മൂന്നാം ചരമ വാര്‍ഷികം കടന്നെത്തുന്നത്. എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാഷ്ട്രീയത്തില്‍ സുപ്രധാന ഇടം നേടിയ നേതാവാണ് ഉമ്മന്‍ചാണ്ടി.
ഉമ്മന്‍ചാണ്ടി ഓര്‍മ്മയായി മൂന്ന് കൊല്ലത്തിനിപ്പുറവും പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ജനങ്ങള്‍ എത്തുന്നു. രാഷ്ട്രീയ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുള്ളവരും വിമര്‍ശിക്കുന്നവരും ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ ബഹുമാനിച്ചിരുന്നു. കെ എസ് യു മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെയുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ശൈലി. സാമുദായിക സംഘടനകളെ അദ്ദേഹം മെയ് വഴക്കത്തോടെ കൈകാര്യം ചെയ്തു. ആ ജനപ്രിയ നേതാവിന്റെ ഓര്‍മ പുതുക്കുകയാണ് കേരളം ഇന്ന്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓര്‍മ്മ ആയിട്ട് ഇന്ന് മൂന്ന് വര്‍ഷം
Advertisement
Advertisement
Advertisement