breaking news New

ഏറ്റവും വലിയ തുണിത്തര പ്രദര്‍ശനമായ ഭാരത് ടെക്സ് 2026ല്‍ ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം

വിവിധ സംസ്ഥാനങ്ങള്‍ മുപ്പതിലധികം ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.

ആന്ധ്ര 4100 കോടി, കര്‍ണാടക 2821 കോടി, ബീഹാര്‍ 1476 കോടി, മഹാരാഷ്‌ട്ര 1095 കോടിയുടെയും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ആര്‍ഇ ആന്‍ഡ് യുപി 4800 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ഏകദേശം 2.8 ബില്യണ്‍ ഡോളറിന്റെ ബിസിനസ് അന്വേഷണങ്ങളും നടന്നു. 28,500ലധികം ബി ടു ബി യോഗങ്ങള്‍, നൂറിലധികം ബി ടു ജി, ജി ടു ജി യോഗങ്ങള്‍ എന്നിവയും നിക്ഷേപ ചര്‍ച്ചകളും നടന്നു.

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി ഗിരിരാജ് സിങ്, സഹമന്ത്രി പബിത്ര മാര്‍ഗരിറ്റ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ്മാന്‍, മഹാരാഷ്‌ട്ര, തമിഴ്നാട്, ആസാം, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന മന്ത്രിമാര്‍, ടെക്‌സ്റ്റൈല്‍ മന്ത്രാലയം സെക്രട്ടറി നീലം ഷാമി റാവു, ഭാരത് ടെക്സ് ചെയര്‍മാന്‍ നരേന്‍ ഗോയങ്ക എന്നിവര്‍ മേളയുടെ ഭാഗമായി.

ന്യൂസിലന്‍ഡ്, ശ്രീലങ്ക, റഷ്യ, കംബോഡിയ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിതല പ്രതിനിധികള്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍, അമേരിക്ക, ജപ്പാന്‍, ബ്രിട്ടണ്‍, സ്പെയിന്‍, ഇറ്റലി, ദക്ഷിണ കൊറിയ, യുഎഇ, ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതിലധികം വ്യവസായ, അന്താരാഷ്‌ട്ര ബിസിനസ് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ പിന്തുണയോടെ ഭാരത് ടെക്സ് ട്രേഡ് ഫെഡറേഷനാണ് മേള സംഘടിപ്പിച്ചത്. 1.6 ദശലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയില്‍ 20,000ത്തിലധികം തുണിത്തരങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. 130ലധികം രാജ്യങ്ങളില്‍ നിന്നുള്ള 6,000ത്തിലധികം പ്രതിനിധികളും 1.3 ലക്ഷത്തിലധികം വ്യാപാരികളും മേളയുടെ ഭാഗമായി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t