breaking news New

പ്രൊവിഡന്റ് ഫണ്ട് അടക്കം കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാറിന്റെ ഉമാങ് പോർട്ടലിൽ ​ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട് !!

പല പിഴവുകളും വർഷങ്ങളായി പോർട്ടലിൽ നിലനിൽക്കുന്നുണ്ടെന്നും, ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരാനുള്ള സാധ്യത അടക്കം പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഒരു ഇം​ഗ്ലീഷ് ദിനപത്രമാണ് ഇതു സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

9 വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ ഉമാങ് പോർട്ടലിൽ 2400 തരം സേവനങ്ങളാണ് നൽകിവരുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളെടുത്തെന്ന് ഐടി മന്ത്രാലയം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t