വയനാട്ടിലുണ്ടായ വന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രദേശം സന്ദര്‍ശിക്കാത്തതും, രാഹുല്‍ നിലവില്‍ രാജ്യത്തില്ലാത്തതും ഉയര്‍ത്തിക്കാട്ടിയാണ് ഭരണപക്ഷം കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ വിഷയം സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാക്കിക്കഴിഞ്ഞു.
രാഹുല്‍ ഗാന്ധി നിലവില്‍ എവിടെയാണെന്ന ചോദ്യവുമായാണ് അമിത് മാളവ്യ രംഗത്തെത്തിയത്. അദ്ദേഹം ഏത് രാജ്യത്താണ് ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കുന്നതെന്നും, ആരുടെ കൂടെയാണെന്നും, ഇത്രയധികം തവണ ആരെ കാണാനാണ് അദ്ദേഹം വിദേശയാത്രകള്‍ നടത്തുന്നതെന്നും മാളവ്യ തന്റെ ട്വീറ്റിലൂടെ ചോദിച്ചു. ദീര്‍ഘനാളായി രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കൃത്യമായ ലൊക്കേഷന്‍ ആര്‍ക്കും അറിയില്ലെന്നും ബിജെപി നേതാവ് ആരോപിക്കുന്നു. ഏകദേശം 20 ദിവസത്തോളമായി രാഹുല്‍ ഗാന്ധി രാജ്യത്തില്ലെന്നാണ് ബിജെപി അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.
വയനാട്ടില്‍ അതിദാരുണമായ മണ്ണിടിച്ചിലുണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുന്‍ ജനപ്രതിനിധി കൂടിയായ രാഹുല്‍ ഗാന്ധിയോ, വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അവിടെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പ്രിയങ്ക ഗാന്ധിയോ ദുരന്തബാധിതരെ ആശ്വസിപ്പിക്കാന്‍ സമയം കണ്ടെത്തിയില്ലെന്നാണ് ബിജെപിയുടെ പ്രധാന വിമര്‍ശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം വോട്ട് തേടി എത്തുന്നവരാണ് ഇരുവരുമെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. ജനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ അവര്‍ക്കൊപ്പം നേരിട്ടെത്തി നില്‍ക്കുന്നതാണ് യഥാര്‍ത്ഥ സഹാനുഭൂതിയെന്നും, എല്ലാ കാര്യങ്ങളിലും സാധാരണയായി ശബ്ദമുയര്‍ത്താറുള്ള രാഹുല്‍ അനുകൂലികളുടെ ഇപ്പോഴത്തെ മൗനം ശ്രദ്ധേയമാണെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ ഈ വിഷയം പാര്‍ലമെന്റിലും രാഷ്ട്രീയ വേദികളിലും കൂടുതല്‍ ശക്തമായി ഉന്നയിക്കാനാണ് ബിജെപിയുടെ നീക്കം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം രാഷ്ട്രീയ ആയുധമാക്കി ബിജെപി
Advertisement
Advertisement
Advertisement