‘ഞാനാണ് ജനറൽ സെക്രട്ടറി, അതുകൊണ്ട് നിങ്ങൾ വരരുത് എന്ന് പറയരുത്. നിങ്ങളാണ് എല്ലാമെന്ന് കരുതരുത്, എല്ലാം മന്നത്തിന്റെ സംഭാവനയാണെന്നും ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് ഉപരാഷ്‌ട്രപതി പറഞ്ഞു.
കേരളത്തിലെ എൻ.എസ്.എസുമായി നേരിട്ടുബന്ധമില്ലാത്ത, നായർ കൂട്ടായ്‌മയായ എൻ.എസ്.എസ്. ഡൽഹിയാണ് രാജ്യതലസ്ഥാനത്ത് മന്നത്ത് പദ്‌മനാഭന് സ്മാരകം നിർമിച്ചത്. പെരുന്നയിൽ പലപ്പോഴായി പ്രവേശനം നിഷേധിക്കപ്പെട്ടവരുടെ പിന്തുണയോടെയായിരുന്നു നിർമാണം.
ഡൽഹിയിലെ മന്നം സ്മൃതിയിൽ എല്ലാവർക്കും വരാമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു . ഉപരാഷ്‌ട്രപതിയായശേഷം സിപി രാധാകൃഷ്ണൻ മന്നം സമാധിയിൽ പുഷ്പാർച്ചനയ്‌ക്ക് അനുമതി തേടിയിട്ടും നൽകിയിരുന്നില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ചടങ്ങിൽ മുഖ്യാതിഥിയായി. തെരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. പെരുന്നയിലെ പ്രശ്നങ്ങൾക്ക് ബദൽ മാർഗം കണ്ടെത്തണം. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം ഡൽഹിയിലേത് ഒരു ബദലാണെന്നും സുരേഷ് ഗോപി പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ലക്ഷ്യമിട്ട് രൂക്ഷ വിമര്‍ശനവുമായി ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണൻ
Advertisement
Advertisement
Advertisement