പത്തനംതിട്ട ആറന്മുളയിൽ അനധികൃത സർവേ നടത്താനും വിമാനത്താവള പദ്ധതി വരുമെന്നും പ്രഖ്യാപിക്കാൻ ആരാണ് കലമണ്ണിലിനു അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു. ജില്ലാ ഭരണകൂടവും ചില ജനപ്രതിനിധികളും സ്വീകരിക്കുന്ന മൗനം ദുരൂഹമാണെന്നും പി പ്രസാദ് പറഞ്ഞു.
നിയമവിരുദ്ധമായി ഒന്നും അംഗീകരിക്കില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇലക്ട്രോണിക് പാർക്ക് പദ്ധതിയുമായി എത്തിയതാണ്. പല സമ്മർദ്ദങ്ങളും നടത്തി. പക്ഷേ ഒരു അനുമതിയും കൊടുത്തില്ല. പത്തുകൊല്ലം കച്ചവടത്തിന്റെ ഒരു സാധ്യതയും അനുവദിച്ചു കൊടുത്തില്ല. പത്തുകൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. അതിശക്തമായ സമരം ആറന്മുള കാണും.ഇപ്പോഴും ആറന്മുളയിലേത് സർക്കാർ ഭൂമിയാണ്. കോടതിയിൽ തർക്കമുണ്ടെങ്കിലും മിച്ചഭൂമിയാണ്.
ഏത് എംഎൽഎയും എംപിയും പിന്തുണച്ചാലും വിമാനത്താവള പദ്ധതി നടക്കില്ല. നാട്ടുകാർ ജയിപ്പിച്ചത് കച്ചവടക്കാരൻ ആകാൻ അല്ല. കേരളം ഭരിക്കാൻ കച്ചവടക്കാര് ഇറങ്ങുന്നു. കച്ചവടക്കാരുടെ ഭരണം നടത്താൻ അനുവദിക്കില്ലെന്നും പി പ്രസാദ് കൂട്ടിച്ചേർത്തു.
കേരളം ഭരിക്കാൻ കച്ചവടക്കാർ ഇറങ്ങുന്നുവെന്ന് വിമർശിച്ച് സിപിഐഎം നേതാവ് പി പ്രസാദ്
Advertisement
Advertisement
Advertisement