breaking news New

ഒരു ഇടവേളയ്ക്കുശേഷം കുത്തരിയുടെ വിലയില്‍ വന്‍ കുതിപ്പ് !!

ചില്ലറ വില കിലോഗ്രാമിന് 60 രൂപ കടന്നു. നെല്ലുത്പാദക സംസ്ഥാനങ്ങളില്‍ നെല്ലിന്റെ വിലകൂടിയതാണ് വിലയേറ്റത്തിന് കാരണം. കഴിഞ്ഞ ആഴ്ച വരെ ശരാശരി 52 രൂപ നിരക്കിലായിരുന്നു വില്‍പ്പനയെങ്കില്‍ പൊടുന്നനെ 10 രൂപയോളം കുതിച്ചു. എന്നാല്‍ വെള്ളയരിക്ക് വിലയില്‍ വര്‍ധനവില്ല.

ആന്ധ്രയില്‍ നെല്ലിന് കിലോഗ്രാമിന് 32 രൂപ വരെയായി. തമിഴ്‌നാട്ടില്‍ 33, കര്‍ണാടകയില്‍ 32 എന്നിങ്ങനെയാണ് നിരക്ക്. ആന്ധ്രയില്‍ ആറു രൂപ വരെയും മറ്റു സംസ്ഥാനങ്ങളില്‍ 10 രൂപ വരെയുമാണ് വര്‍ധിച്ചത്.

കര്‍ണാടകത്തില്‍ വെള്ളക്കുറവ് കാരണം കൃഷിക്ക് നാശമുണ്ടാവുകയും ചെയ്തു. വന്‍തോതില്‍ നെല്ലെടുത്ത ഏജന്‍സികള്‍ വിലകൂട്ടാന്‍ വേണ്ടി പിടിച്ചു വെച്ചുവെന്നാണ് മില്ലുകളുടെ ആക്ഷേപം. കുത്തരിക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് വില്‍പ്പനയേറെയും.

അതേസമയം എഫ്.സി.ഐ. വെള്ളയരി കിലോഗ്രാമിന് 30 രൂപയില്‍ താഴെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്‌കീമില്‍ പൊതുവിപണിക്കും വില്‍ക്കുന്നതിനാലാണ് അതിന് കാര്യമായ വിലയേറ്റമുണ്ടാകാഞ്ഞത്. ജയ, സുരേഖ തുടങ്ങിയ ഇനങ്ങള്‍ പൊതുവിപണിയില്‍ ശരാശരി 42 രൂപ നിരക്കില്‍ കിട്ടും. വെള്ളയരി ആന്ധ്ര, ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്നെല്ലാം ലഭിക്കുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t