breaking news New

വി.ഡി. സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ

ചില തീരുമാനങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് 'യൂ-ടേൺ സർക്കാർ' ആണോയെന്ന് ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഊരാളുങ്കൽ വിഷയത്തിൽ അന്വേഷണം പോലും നടത്താതെ ക്ലീൻചിറ്റ് നൽകിയ നടപടി തെറ്റാണെന്ന് കുര്യൻ വിമർശിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോൾ അഴിമതി ആരോപണം ഉന്നയിച്ചിരുന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി. പരീക്ഷാ ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും, അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സർക്കാർ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.

ബന്ധു നിയമന വിഷയത്തിലും കുര്യൻ അതൃപ്തി രേഖപ്പെടുത്തി. സ്റ്റാഫ് നിയമനങ്ങൾ ഉൾപ്പെടെ എല്ലാ നിയമനങ്ങളിലും പാർട്ടി തലത്തിൽ പരിശോധനയും പാർട്ടി-സർക്കാർ ഏകോപനത്തിനായി പ്രത്യേക സമിതിയും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t