കിലോയ്ക്ക് 250 മുതൽ 260 രൂപ വരെയാണ് കോഴിവില.
കഴിഞ്ഞ ഒരുമാസം കൊണ്ട് കോഴിത്തീറ്റയിലുണ്ടായ വിലവർധനയാണ് നിലവിൽ വിലകൂടാൻ കാരണമെന്നാണ് ഫാമുടമകളും കച്ചവടക്കാരും പറയുന്നത്. ഒരുമാസത്തിനുള്ളിൽ കോഴിത്തീറ്റയുടെ 50 കിലോയുടെ ഒരുചാക്കിന് 500 രൂപയാണ് വർധിപ്പിച്ചത്. നിലവിൽ 2500 രൂപ കൊടുത്താണ് ഫാമുടമകൾ ഒരുചാക്ക് കോഴിത്തീറ്റ വാങ്ങുന്നത്.
തമിഴ്‌നാട്ടിൽനിന്നാണ് കൂടുതലായും കേരളത്തിലേക്ക് കോഴികളെത്തുന്നത്. അവിടെ കനത്ത ചൂടായതിനാൽ ഫാമുകളിൽ ഉത്പാദനം കുറഞ്ഞത് ഇറക്കുമതിയെ ബാധിച്ചു. അമിത ചൂടുകാരണം 5000 കോഴികളെ വളർത്തിയിരുന്ന ഫാമുകൾ ഉത്പാദനം നാലായിരവും മൂവായിരവുമൊക്കെയായി ചുരുക്കിയതും കോഴിവിലയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതിനുപുറമേ കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയോളമായി. രണ്ടാഴ്ച മുൻപ് 15 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോൾ 35 രൂപയാണ് വില. ചെലവ് ഇരട്ടിയായതോടെ ഫാമുടമകൾക്ക് വിലകൂട്ടുകയല്ലാതെ മറ്റു വഴികളില്ലാതെയായി. ഫാമുടമകളും ഇടനിലക്കാരും വില വർധിപ്പിച്ചതോടെ കച്ചവടക്കാരും വിലകൂട്ടാൻ നിർബന്ധിതരാവുകയാണ്.
ചിക്കൻ വിഭവങ്ങൾക്ക് ഇനി ചിലവേറും : കുത്തനെ ഉയർന്ന് കോഴി വില !!
Advertisement
Advertisement
Advertisement