breaking news New

താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ എംഎൽഎ !!

അമ്മ കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നു? സാധാരണക്കാർക്ക് അവരെ കുറിച്ച് ഒന്നുമറിയില്ല. നാട്ടുകാർക്ക് അതിനോട് താത്പര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിലില്ല. മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും സുധാകരൻ പറഞ്ഞു. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസമാണെന്നും അദ്ദേഹം ആരോപിച്ചു.പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ ആണ് വിമർശനം ഉന്നയിച്ചത്.

താരസംഘടന 'അമ്മ'യിലെ തർക്കം ഏറെ ചർച്ചാവിഷയമായി
ക്കൊണ്ടിരിക്കുകയാണ്.
ലക്ഷ്മിപ്രിയക്കും ടിനി ടോമിനുമെതിരെ ആരോപണങ്ങളുമായി നടി അൻസിബ രംഗത്തെത്തിയതോടെയാണ് അമ്മയിലെ തർക്കം കൂടുതൽ ചർച്ചയാകാൻ ഇടയായത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t