സപ്ലൈകോയ്ക്ക് 4,169 കോടിയുടെ കടബാധ്യതയുണ്ടെന്ന് ആണ് വിവരാവകാശ രേഖ. ബാങ്ക് വായ്പയെടുത്തതും വിതരണക്കാർക്ക് നൽകാനുള്ളതുമായ തുകയാണിത്.
432 കോടി രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. 10 വർഷത്തിനിടെ സർക്കാർ നൽകിയത് 1813 കോടി മാത്രം. മാർച്ച് 31 വരെയുളള കണക്കാണിത്. കോവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാൻ ആയില്ല.
സർക്കാർ നൽകുന്ന സഹായം ഉപയോഗിച്ച് കടബാധ്യതകൾ നികത്തി മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നതാണ് സപ്ലൈകോ നേരിടുന്ന വെല്ലുവിളി. അടിയന്തിരമായി സർക്കാർ ഇടപെടലും കൂടുതൽ സഹായം നൽകണമെന്നുമാണ് വിതരണക്കാർ ആവശ്യപ്പെടുന്നത്. വിതരണക്കാർ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചിരുന്നു. ഓണക്കാലം വരാൻ ഇരിക്കുന്നതിനാൽ സർക്കാർ ഇടപെടൽ ആവശ്യമാണ്.
സബ്‌സിഡി സാധനങ്ങളുടെ വില്പനയിലൂടെ ഉണ്ടാകുന്ന വൻ നഷ്ടവും സർക്കാർ തലത്തിൽ നിന്നുള്ള സബ്‌സിഡി കുടിശ്ശികകൾ യഥാസമയം ലഭിക്കാത്തതുമാണ് സപ്ലൈകോയെ ഇത്രയും വലിയ പ്രതിസന്ധിയിലാക്കിയത്.
വരും ദിവസങ്ങളിൽ വിപണി ഇടപെടൽ ശക്തമാക്കിയില്ലെങ്കിൽ സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ അവശ്യസാധനങ്ങൾ പൂർണ്ണമായും ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും.
ഓണവിപണി മുന്നിൽക്കണ്ട് ടെണ്ടർ നടപടികളുമായി മുന്നോട്ടുപോകാൻ വിതരണക്കാരുടെ കുടിശ്ശിക തീർക്കേണ്ടത് അനിവാര്യമാണ്. അതിനാൽ, അടിയന്തിര പാക്കേജോ പ്രത്യേക ഫണ്ടോ അനുവദിച്ച് പൊതുവിതരണ ശൃംഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ധനവകുപ്പ് മുൻകൈ എടുക്കണമെന്നാണ് പൊതുവികാരം.
വൻ കടബാധ്യത : സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
Advertisement
Advertisement
Advertisement