കഴിഞ്ഞ 14 വർഷത്തിൽ ഇത് ആദ്യമായാണ് വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് ഫീസ് വർദ്ധിപ്പിക്കുന്നതിനായുള്ള നീക്കങ്ങൾ നടത്തിയിരിക്കുന്നത്. പുതിയ നിരക്ക് പട്ടിക 2026 ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
36 പേജുകളുള്ള പാസ്‌പോർട്ടിന്റെ അപേക്ഷാ ഫീസ് 2500 രൂപയായിരിക്കും. തത്കാൽ അപേക്ഷാഫീസ് 5000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാർ സാധാരണയായി ഉപയോഗിക്കുന്ന 60 പേജുള്ള പാസ്‌പോർട്ടിനുള്ള ഫീസ് 3500 രൂപ, തത്കാൽ നിരക്ക് 6000 രൂപ എന്നിങ്ങനെയാക്കിയിട്ടുണ്ട്.
പുതുക്കിയ നിരക്കുകൾ പ്രകാരം നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് പുതുക്കാനുള്ള ഫീസ് 36 പേജിന് 5000 രൂപയും തത്കാൽ നിരക്ക് 6000 രൂപയുമായിരിക്കും. 60 പേജുകളുള്ള പാസ്‌പോർട്ടിന് 6000, 8500 രൂപ എന്നിങ്ങനെയായിരിക്കും.
18 വയസിന് താഴെയുള്ളവർ 36 പേജുകളുള്ള പാസ്‌പോർട്ടിനായി 1750 രൂപയും തത്കാൽ അപേക്ഷയ്ക്കായി 4250 രൂപയും നൽകണം. നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതാ ആയ പാസ്‌പോർട്ടുകൾക്ക് പകരം അപേക്ഷിക്കാനുള്ള ഫീസ് 4250 രൂപയും തത്കാൽ അപേക്ഷകൾക്ക് 6750 രൂപയുമാണ് നിരക്ക്.
ജൂലായ് ഒന്നു മുതൽ പാസ്പോർട്ടുള്ളവർ ഉറപ്പായും ചില കാര്യങ്ങൾ അറിയേണ്ടതുണ്ട് : പാസ്പോർട്ട് എടുക്കാൻ പദ്ധതിയിടുന്നവരും പുതുക്കാൻ തീരുമാനിച്ചിരിക്കുന്നവരും ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക ...
Advertisement
Advertisement
Advertisement