breaking news New

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ 2026 ജനുവരി മുതല്‍ ഏപ്രില്‍ അവസാനം വരെ ജീവന്‍ നഷ്ടമായത് 1384 പേര്‍ക്ക് !!

18,598 അപകടങ്ങളില്‍ 21,255 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍, ഇരുചക്ര വാഹന അപകടങ്ങളാണ് കൂടുതല്‍.

2025 ല്‍ ഇതേ കാലയളവിലേക്കാള്‍ രണ്ടായിരത്തോളം അപകടങ്ങള്‍ കൂടി. ഇരുനൂറോളം ജീവന്‍ അധികം പൊലിഞ്ഞു. 2025-ല്‍ ആകെയുണ്ടായ 49,889 അപകടങ്ങളില്‍ 3,733 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 56,922 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2024നെ അപേക്ഷിച്ച് 2025-ല്‍ ആയിരത്തോളം അപകടങ്ങള്‍ കൂടി. മരണസംഖ്യയില്‍ 2025ല്‍ കുറവുണ്ടെങ്കിലും പരിക്കേറ്റവര്‍ ഏറെയായി.

പോയവര്‍ഷം ദേശീയ, സംസ്ഥാന പാതകളിലേക്കാള്‍ അപകടങ്ങളും മരണവും സംഭവിച്ചത് മറ്റു റോഡുകളിലാണ്. സംസ്ഥാന പാതയില്‍ (943), ദേശീയ പാതയില്‍ (843), മറ്റുറോഡുകളില്‍ (1947) എന്നിങ്ങനെയാണ് മരണം. കൂടുതല്‍ അപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ്. പഠന വിധേയമാക്കിയ 3,563 അപകടങ്ങളില്‍ 1,741-ഉം ഡ്രൈവര്‍മാരുടെ അശ്രദ്ധയാലാണ്. ഇതില്‍ 1837 ജീവനാണ് നഷ്ടമായത്.

അപകടത്തില്‍ മുന്നില്‍ കാറുകളാണ്. 14,972 കാറപകടങ്ങളില്‍ 860 ജീവന്‍ നഷ്ടമായി. 12,191 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടാമത് ഇരുചക്ര വാഹനങ്ങളാണ്. 12,725 അപകടങ്ങളില്‍ 993 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

10,516 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2025-ല്‍ കൂടുതല്‍ അപകടങ്ങള്‍ എറണാകുളം ജില്ലയിലും മരണം തിരുവനന്തപുരത്തുമാണ്.

ജില്ലകളിലെ മരണം യഥാക്രമം:

തിരുവനന്തപുരം അപകടങ്ങള്‍-6045, മരണം-447.

കൊല്ലം: 4041-366,

പത്തനംതിട്ട: 1993-167,

ആലപ്പുഴ: 3954-251,

കോട്ടയം: 3365-275,

ഇടുക്കി: 1188-113,

എറണാകുളം: 7805-416,

തൃശൂര്‍: 5142-411,

പാലക്കാട്-3097-305,

മലപ്പുറം: 3568-333,

കോഴിക്കോട്: 4884-304,

വയനാട്-961-69,

കണ്ണൂര്‍-2735-189,

കാസര്‍ഗോഡ്-1111-87.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t