ഇന്ന് മാത്രം 12707 പേരാണ് പനിബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 296 പേർക്ക് ഡെങ്കിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇന്ന് ആറുപേർക്ക് കൂടി ഷിഗെല്ല രോഗവ്യാപനമുണ്ടായതായാണ് വിവരം. കടുത്ത പനിയും വിറയലോ കഠിനമായ തലവേദനയോ അനുഭവപ്പെട്ടാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ
1. 100.4 ഡിഗ്രിയിൽ (38 ഡിഗ്രി സെൽഷ്യസ്) കൂടുതലുള്ള ശരീര താപനില.
2. കഠിനമായ തലവേദന, പേശിവേദന, കണ്ണുവേദന .
3. അസാധാരണമായ ക്ഷീണം, ബോധക്ഷയം, ആശയക്കുഴപ്പം.
4. ശ്വാസതടസ്സം, നെഞ്ചുവേദന, തുടർച്ചയായ ഛർദ്ദി.
പ്രതിരോധ നടപടികൾ
1. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കൊതുക് നശീകരണം ഉറപ്പാക്കുകയും ചെയ്യുക.
2.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
3. പനിയുള്ളപ്പോൾ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുക.
സംസ്ഥാനത്ത് പകർച്ചവ്യാധി കേസുകൾ ഉയരുന്നു !! പനിച്ച് വിറച്ച് കേരളം ...
Advertisement
Advertisement
Advertisement