ക്രൂഡ് ഓയിൽ വില മാർച്ചിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെങ്കിലും, പൊതുമേഖലാ എണ്ണക്കമ്പനികൾ വില കുറയ്ക്കാൻ തയ്യാറായിട്ടില്ല.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 4 ശതമാനത്തിലധികം കുറഞ്ഞ് ബാരലിന് 83.75 ഡോളറിലും, യുഎസ് ഡബ്ല്യുടിഐ ക്രൂഡ് 5 ശതമാനത്തോളം ഇടിഞ്ഞ് 80.87 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. ഇറാനുമായുള്ള കരാർ അന്തിമമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടസ്സമില്ലാതെ തുടരുമെന്ന പ്രതീക്ഷയാണ് വില ഇടിയാൻ കാരണം.
നേരത്തെ ആഗോള വിപണിയിലുണ്ടായ വിലവർദ്ധനവും വിനിമയ നിരക്കിലെ വ്യതിയാനങ്ങളും മൂലമുണ്ടായ നഷ്ടം നികത്താനാണ് എണ്ണക്കമ്പനികൾ ഇപ്പോഴും ശ്രമിക്കുന്നത്. മെയ് മാസത്തിലെ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഇന്ധനവിലയിൽ കാര്യമായ വർദ്ധനവ് വരുത്തിയിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവുണ്ടായിട്ടും ഇന്ത്യയിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു
Advertisement
Advertisement
Advertisement