മെൻസ് അസോസിയേഷന്റെ പ്രതിഷേധം “രസകരമാണ്” എന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ കൈകളിൽ മിച്ചം വരുന്ന പണം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ചെലവാകുമെന്നാണ് പൊതുവെ കാണുന്നതെന്ന് സതീശൻ പറഞ്ഞു. എന്നാൽ പുരുഷന്മാർക്ക് ലഭിക്കുന്ന പണത്തിൽ കുറച്ച് ഭാഗം മാത്രമേ വീട്ടിലെത്താറുള്ളൂവെന്നും ബാക്കി എവിടേക്ക് പോകുമെന്നത് സർക്കാരിന് തന്നെ ലഭിക്കുമെന്ന തരത്തിൽ തമാശ കലർത്തിയാണ് അദ്ദേഹം പ്രതികരിച്ചത്.
താൻ പുരുഷവിരോധിയല്ലെന്നും സ്ത്രീകൾക്കായുള്ള ഈ പദ്ധതി അവരോടുള്ള ആദരവിന്റെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കാനും അവരുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് പിന്തുണ നൽകാനും സമൂഹം പഠിക്കേണ്ടതുണ്ടെന്ന സന്ദേശവും പദ്ധതിയിലൂടെ സർക്കാർ നൽകുകയാണെന്ന് സതീശൻ കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് മാത്രമായി സൗജന്യ ബസ് യാത്ര അനുവദിച്ചതിനെതിരെ മെൻസ് അസോസിയേഷൻ ഉയർത്തിയ പ്രതിഷേധത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
Advertisement
Advertisement
Advertisement