കഴിഞ്ഞ 13 ദിവസത്തിനിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 41 പേരാണ് മരിച്ചതെന്നാണ് കണക്ക്. ഇൻഫ്ലുവൻസ ബാധിച്ച് ഒമ്പത് പേരും എലിപ്പനി ബാധിച്ച് എട്ട് പേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരണമടഞ്ഞു.
തൃശൂരിൽ രണ്ട് കുട്ടികൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചതോടെ രോഗവ്യാപന ആശങ്ക വർധിച്ചിട്ടുണ്ട്. ഇടവിട്ടുള്ള മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് രോഗങ്ങൾ വ്യാപിക്കാൻ പ്രധാന കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
അഞ്ച് ദിവസത്തിനിടെ പതിനായിരത്തിലധികം പേരാണ് പനിബാധയെ തുടർന്ന് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മാത്രം 11,534 പേരാണ് പനിയുടെ ലക്ഷണങ്ങളുമായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെത്തിയത്.
സംസ്ഥാനത്ത് ഇതുവരെ 135 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 59 പേർ ഈ മാസം മാത്രം ചികിത്സ തേടിയവരാണ്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് വയനാട്ടിൽ പ്രത്യേക ജാഗ്രത തുടരുകയാണ്. കുട്ടികളെ അനാവശ്യമായി പൊതുപരിപാടികളിലേക്കോ തിരക്കേറിയ സ്ഥലങ്ങളിലേക്കോ കൊണ്ടുപോകരുതെന്ന് ആരോഗ്യവകുപ്പ് രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഷിഗല്ല രോഗത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
കുടലിനെ പ്രധാനമായും ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികളിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.
സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ
Advertisement
Advertisement
Advertisement