മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കടന്നുചെല്ലാറുണ്ട്. ഇത് സോഷ്യൽ മീഡിയ ആഘോഷിക്കാറുമുണ്ട്. പലപ്പോഴും ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പോസ്റ്റുകൾ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമൊക്കെ ചിലർക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു എന്ന് അവർ കുറിക്കുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ് എന്നും അവർ പറയുന്നു.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ്. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
കഴിഞ്ഞ ദിവസം നടൻ സലീം കുമാറിന്റെ മരണത്തിന് ഇത്തരത്തിലുള്ള സമീപനമാണ് പലരുടെയും ഭാഗത്ത് നിന്നും ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കേരള പൊലീസിന്റെ പോസ്റ്റ്. പല ഓൺലൈൻ മീഡിയകളും മരണത്തെ ആഘോഷമാക്കുമ്പോൾ അതിൽ വേദനിക്കുന്ന ചിലർ കൂടിയുണ്ടാകും. സലീം കുമാറിന്റെ വീട്ടിൽ ദൃശ്യങ്ങൾ എടുക്കുന്നതിനായി പലരും ശ്രമിച്ചതും ഇത് അവിടെയുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന് ഉൾപ്പെടെ ബുദ്ധിമുട്ടായതും ചർച്ചയായിരുന്നു.
സോഷ്യൽ മീഡിയ ഒരേ സമയം നല്ലതിനും മോശം കാര്യങ്ങൾക്കും ഉപയോഗിക്കുന്നവരുണ്ട് : മറ്റൊരാളുടെ സ്വകാര്യതയിലേക്ക് മൊബൈൽ ക്യാമറകൾ തിരിക്കുന്നവരുടെ ശ്രദ്ധയിലേക്ക് അറിയിപ്പുമായി കേരള പോലീസ് ...
Advertisement
Advertisement
Advertisement