breaking news New

മലപ്പുറം തിരൂരങ്ങാടിയിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസി വ്യാപക റെയ്ഡ് നടത്തുന്നു

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ലോറിയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിലാണ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തത്. പുലർച്ചെ അഞ്ചുമണിയോടെ ആരംഭിച്ച പരിശോധനയിൽ ഹാരിസിന്റെ കോഴിക്കോട് എരഞ്ഞിമാവിലെ വീടും, ‘എക്സലന്റ് ബ്രിക്സ്’ എന്ന സ്ഥാപനവും ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തു.

ഇവർക്ക് പുറമെ കണ്ണൂർ ചെറുപുഴയിലെ അനിൽകുമാർ, കാസർകോട് ചിറ്റരിക്കാൽ സ്വദേശി സജി എന്നിവരുടെ വീടുകളിലും എൻ.ഐ.എ സംഘം പരിശോധന നടത്തി. മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലേക്ക് വൻതോതിൽ സ്ഫോടകവസ്തുക്കൾ എത്തിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് സാധ്യത.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t