breaking news New

ഇതൊക്കെയാണ് ശരിക്കും തീരുമാനങ്ങൾ : കാലാവധി തീരാൻ കേവലം ദിവസങ്ങൾ മാത്രമുള്ള സബ് ഇൻസ്പക്ടർ റാങ്ക് ലിസ്റ്റിൽപ്പെടുന്ന 43 പേർക്ക് നിയമനം ലഭ്യമാക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി

2025 ജൂൺമാസം ഒമ്പതിനാണ് പിഎസ്എസി നടത്തിയ സബ് ഇൻസ്പ്ക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂൺ ഒമ്പതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്.

ഇതോടെ ഇവർക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പിഎസ് എസി റാങ്ക് ലിസ്റ്റുകളടെ കാലാവധി സർക്കാർ നീട്ടിയെങ്കിലും ഇവർക്ക് ഈ ഉത്തരവ് ബാധകമല്ലാതെ വന്നു.

ഇതോടെയാണ് ഉദ്യോഗാർത്ഥികൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ അവസ്ഥ പങ്കുവച്ചത്. ഇവർ നൽകിയ പരാതിയിൽ അടിയന്തിര നടപടിയുണ്ടാകണമെന്നും ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി.

അർഹതപ്പെട്ട ഒരാളുടെയും ജോലി നഷ്ടപ്പെടില്ലന്ന് ആഭ്യന്തര മന്ത്രി ഉദ്യോഗാർത്ഥികൾക്ക് ഉറപ്പു നൽകി. ഇതേ തുടർന്നാണ് നാൽപ്പത്തിമൂന്ന് ഉദ്യോഗാർത്ഥികൾക്ക് സബ് ഇൻസ്പക്ടർ തസ്തികയിൽ നിയമനം ലഭിക്കാനുള്ള സാഹചര്യമുണ്ടായത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t