വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്ന് മന്ത്രി പറഞ്ഞു.
കൊല്ലപ്പെട്ട വൈശേരി സ്വദേശി മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി അറിയിച്ചു. ആദ്യ ഗഡു ഉടൻ നൽകും. ദീർഘകാലമായി നിൽക്കുന്ന പ്രശ്നങ്ങളെ കൂട്ടായ ഉത്തരവാദിത്തത്തോടെ നേരിടണമെന്നും മന്ത്രി.
വൈദ്യുതിവേലി മറികടന്നെത്തിയ ആനയാണ് മോഹനനെ ആക്രമിച്ചതെന്ന് വനം മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട സാഹചര്യം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ചാലക്കുടിയിൽ അടിയന്തര യോഗം ചേരുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദീർഘകാലമായി നിൽക്കുന്ന പ്രശ്നങ്ങളാണ്. ഇനി പരീക്ഷണത്തിന് സമയം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിരപ്പിള്ളി പുല്ലേർ കാട്ട് മോഹനൻ (65) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. ഇന്ന് പുലർച്ചെ 2.45 ഓടെ ആണ് സംഭവം.
പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയപ്പോൾ ആയിരുന്നു ആക്രമണം.
അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പ്രതികരിച്ച് വനം മന്ത്രി ഷിബു ബേബി ജോൺ : വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് !!
Advertisement
Advertisement
Advertisement