breaking news New

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കുന്നു

വീണയുടെ ഉടമസ്ഥതയിലുള്ളതും നിലവിൽ ഇ.ഡി മരവിപ്പിച്ചതുമായ സ്വകാര്യ ബാങ്ക് അക്കൗണ്ടിന്റെ ലോക്കർ പരിശോധിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. അന്വേഷണത്തിന്റെ അടുത്ത ഘട്ടമായി വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലേക്ക് ഇ.ഡി കടന്നേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളിൽ വീണയുടെ ബാങ്ക് അക്കൗണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും രേഖകളും ഇ.ഡി ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണയ്‌ക്ക് ഉടൻ തന്നെ സമൻസ് അയക്കുമെന്നാണ് വിവരം. ഇതിന് പിന്നാലെയായിരിക്കും സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള കടുത്ത നടപടികളിലേക്ക് ഇ.ഡി നീങ്ങുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t